ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന് തമിഴ്നാട്ടിലുണ്ടായത് കടുത്ത അപമാനം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ശിവക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിൽ നേരിടേണ്ടി വന്നത് കടുത്ത അപമാനം. ബസിൽ കയറാനെത്തിയ സച്ചിനോട്, ഭിന്നശേഷിക്കാരെ ബസിൽ കയറ്റില്ലെന്ന് കണ്ടക്ടർ പറഞ്ഞു. പിന്നീട് ബസിൽ സീറ്റ് നിഷേധിക്കുകയും അസഭ്യം പറയുകയും ചെയ്തു. തനിക്കേറ്റ അപമാനം വീഡിയോയിൽ പകർത്തിയ താരം സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. സച്ചിൻ ശിവ മധുരയിലേക്ക് യാത്ര ചെയ്യാനാണ് ചൊവ്വാഴ്ച രാത്രി ചെന്നൈ കോയമ്പേട് ബസ് സ്റ്റേഷനിലെത്തിയത്. ശുചിമുറി സൗകര്യമുള്ള ബസിൽ കയറാനൊരുങ്ങവേയാണ് കണ്ടക്ടർ സച്ചിനെ തടഞ്ഞത്. പ്രതിഷേധിച്ച സച്ചിനെ അപമാനിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഭിന്നശേഷിക്കാർക്ക് ബസിൽ യാത്ര ചെയ്യാൻ അനുവാദമില്ലെന്ന് പറഞ്ഞാണ് കണ്ടക്ടർ രാജ സച്ചിനെ തടഞ്ഞത്.

സച്ചിൻ തന്നെയാണ് തനിക്കേറ്റ അപമാനം വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ബസിന് മുമ്പിൽ സച്ചിൻ ശിവ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും താരത്തെ കയറ്റാതെ വാഹനം വിട്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു ബസിലാണ് സച്ചിൻ യാത്ര ചെയ്തത്. യാത്രക്കിടെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ദേശീയ ടീമിൽ അംഗമായ തനിക്ക് പൊതു ഗതാഗത സംവിധാനത്തിൽ ഇതാണ് അനുഭവമെങ്കിൽ സാധാരണ ഭിന്നശേഷിക്കാരുടെ അവസ്ഥ എന്താണെന്ന് സച്ചിൻ ചോദിക്കുന്നു.

സംഭവം വിവാദമായതോടെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. സച്ചിനെ നേരിട്ട് കണ്ട് വിവരം അന്വേഷിച്ചറിഞ്ഞ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു. മധുര സ്വദേശിയായ സച്ചിൻ ശിവ കഴിഞ്ഞ 6 വർഷമായി ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സച്ചിൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റനായത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം ; കോടതിയെ സമീപിച്ച് അന്‍സിബ...

0
കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ കോടതിയെ സമീപിച്ച് നടി അന്‍സിബ...

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് , പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

0
ബെംഗളൂരു : ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വീണ്ടും...

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...