പോക്‌സോ കേസ് പ്രതിയുടെ മൊഴിയിൽ പരിശോധന ; ഡോക്ടറുടെ വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

തലശേരി : പോക്‌സോ കേസിൽ അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തലശ്ശേരിയിൽ ഡോക്ടറുടെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തി. മൂന്നാംഗേറ്റിന് സമീപം താമസിക്കുന്ന ഡോ. അഖിൽ സജിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പോക്‌സോ കേസിൽ അറസ്റ്റിലായ നാദാപുരം ആയഞ്ചേരി വരിക്കോളി താഴെക്കുനിയിൽ വി.കെ. ഇർഷാദി (36) ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. 15 വയസ്സുകാരനെ ബൈക്കിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇർഷാദിനെതിരെയുള്ള കേസ്. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നാദാപുരത്തു നിന്നാണ് ഇർഷാദിനെ പിടികൂടിയത്.

ഇർഷാദിനെ കോടതി റിമാൻഡ് ചെയ്തു. വിദ്യാർഥിയെ ഡോക്ടറുടെ വീട്ടിൽ എത്തിച്ചതായാണ് ഇർഷാദിന്റെ മൊഴി. ഇർഷാദിന്റെ ഫോൺ പരിശോധിച്ചതിൽ ഡോക്ടറുമായി നടത്തിയ സന്ദേശം പോലീസിന് ലഭിച്ചു. ഡോക്ടറുടെ വീട്ടിൽ എത്തിച്ചതായി വിദ്യാർഥിയും മൊഴി നൽകി. ഡോക്ടറുടെ വീട്ടിൽ നിന്ന് ചെറിയ അളവിൽ മെത്താഫിറ്റമിൻ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...