Tuesday, July 1, 2025 10:36 pm

പോക്‌സോ കേസ് ; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദം. കേസില്‍ മോന്‍സണ്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മോന്‍സണെതിരെയുള്ള കേസ്. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വെച്ച് 2019 ലാണ് പീഡനം നടന്നത്. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പോക്‌സോ കേസിലെ പരാതിക്കാരി രംഗത്തെത്തിയിരുന്നു. കോടതിയില്‍ രഹസ്യമൊഴി എടുക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്സ് മോന്‍സണ്‍ മാവുങ്കലിന് അനുകൂലമായി സംസാരിച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ...