കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ വാച്ചര്‍‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാഞ്ഞാര്‍: ഇടുക്കിയിൽ കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീ‍ഡിപ്പിക്കാൻ ശ്രമിച്ച സ്കൂൾ വാച്ചര്‍‍ അറസ്റ്റിൽ. പോത്താനിക്കാട് സ്വദേശി രാജേഷാണ് അറസ്റ്റിലായത്. സംഭവം ഒതുക്കിതീര്‍ക്കാൻ സ്കൂൾ  അധികൃതര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

രണ്ടായിരത്തി ഇരുപതിലായിലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസിൽ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്കൂൾ വാച്ചറായ രാജേഷ് ബസിൽ വെച്ചും ഹോസ്റ്റലിൽ വെച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പെണ്‍കുട്ടി സുഹൃ ത്തിനോട് വെളിപ്പെടുത്തുന്നത്. സുഹൃത്ത് വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.

എന്നാൽ കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം. തുടര്‍ന്ന് കാഴ്ചപരിമിതരുടെ സംഘടനയായ ഫെ‍ഡറേഷൻ ഓഫ് ബ്ലൈൻഡ് ഡിജിപിക്ക് പരാതി നൽകി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം സംഭവം അന്വേഷിച്ച് കാഞ്ഞാര്‍ പോലീസ് പ്രതി രാജേഷിനെ അറസ്റ്റ് ചെയ്തു.

പീഡനശ്രമം, വിവിധ പോക്സോ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം ഒതുക്കി തീര്‍ക്കാൻ ശ്രമച്ചെന്ന ആരോപണത്തിൽ സ്കൂൾ അധികൃതര്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായും കാഞ്ഞാര്‍ പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...