വടശ്ശേരിക്കര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ ബലമായി പിടിച്ചു കയറ്റാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവിനെ പോക്സോ കേസില്‍ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പേഴുംപാറ സ്വദേശിയും സിപിഎം, ഡി.വൈ.എഫ്.ഐ നേതാവുമായ ലിജോ രാജ് (31) ആണ് പിടിയിലായത്.
റോഡിലൂടെ നടന്നു പോയ പെണ്‍കുട്ടിയെ ഫോണ്‍ നമ്പര്‍ കൊടുത്ത ശേഷം വണ്ടിയില്‍ ബലമായി പിടിച്ചു കയറ്റാനാണ് പ്രതി ശ്രമിച്ചത്. പെണ്‍കുട്ടി കുതറി ഓടിയപ്പോള്‍ ആളുകള്‍ ഓടിക്കൂടിയാണ് രക്ഷപെടുത്തിയത്. പ്രതിയെ രക്ഷപെടുത്താനായി പാര്‍ട്ടി തലത്തില്‍ നീക്കം ആരംഭിച്ചെന്നും സൂചനയുണ്ട്.