കൊച്ചി : പത്തു വയസുകാരിയെ വഴിയില്‍ തടഞ്ഞു നിറുത്തി ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ചെട്ടിയാട്ടുപറമ്പില്‍ ടി.ജി. ബിജുവിന് എറണാകുളം പോക്സോ കോടതി അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. 2017 മേയ് ഏഴിനായിരുന്നു സംഭവം.
കടയില്‍പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ സൈക്കിളിലെത്തിയ പ്രതി പെരുമ്പടപ്പ് കൊവേന്ത ജംഗ്ഷനില്‍വെച്ച് തടഞ്ഞുനിറുത്തി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുട്ടിയുടെ മൊഴിക്ക് പുറമേ ഈ റോഡിലെ സി.സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായി സ്വീകരിച്ചാണ് കോടതി വിധി പറഞ്ഞത്. പള്ളുരുത്തി സി.ഐ. കെ.ജി. അനീഷാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.