കൊല്ലത്ത് പോക്‌സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് പോക്‌സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ വീടിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന പരാതിയില്‍ ഓയൂര്‍ സ്വദേശിയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ റിമാന്‍ഡില്‍ ആണ്. ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ബന്ധുവീടിനു സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ; ഈ മാസം അഞ്ചിന് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഓയൂരില്‍ യുവാവിന്‍റെവീട്ടില്‍നിന്നു പെണ്‍കുട്ടിയെ കണ്ടെത്തി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി കോടതി റിമാന്‍ഡ് ചെയ്തു. ശാരീരിക പരിശോധനക്കുശേഷം പെണ്‍കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടു. ഇന്നു ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ സമീപമുള്ള വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയുമായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...