സംസ്ഥാനത്ത് പോക്സോ കേസുകള്‍ വര്‍ധിക്കുന്നു ; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ പോക്സോ നിയമപ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. ഇക്കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ പോക്സോ നിയമ പ്രകാരം 1,777 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് മാത്രം 228 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലെ കണക്കുകള്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പകുതിയിലേറെയും ഈ അഞ്ച് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. നഗരപ്രദേശങ്ങളില്‍ 72 കേസുകളും ഗ്രാമപ്രദേശങ്ങളില്‍ 156 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2021 ല്‍ 3,559 കേസുകളും 2020 ല്‍ 3,056 കേസുകളും,2019 ല്‍ 3,640 കേസുകളും പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്കെതിരായ 2144 അക്രമ സംഭവങ്ങളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം ശൈശവ വിവാഹങ്ങളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...