ഇ​ര​യു​ടെ വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ളെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

നി​ല​മ്പൂ​ര്‍ : പോ​ക്സോ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഇ​ര​യു​ടെ വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ളെ വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് കൂ​ട​ത്താ​യി സ്വ​ദേ​ശി ശ്രീ​ധ​ര​ന്‍ ഉ​ണ്ണി​യെ (ശ്രീ​ധ​ര​ന്‍ ഇ​ള​മ​ന  40) ആ​ണ് വ​ഴി​ക്ക​ട​വ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഒ.​കെ വേ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​ര​യു​ടെ വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നി​രി​ക്കെ​യാ​ണ് യു​വാ​വ് ഇ​ത്ത​ര​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മം വ​ഴി വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും ചെ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​ക്കും പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

വഴി​ക്ക​ട​വ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. അ​ബ്ദു​ല്‍ ബ​ഷീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്ക​രി​ച്ച്‌, സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ച്ച​യാ​ളു​ക​ളെ ക​ണ്ടെ​ത്താ​നാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് പ്ര​തി കോ​ഴി​ക്കോ​ട്ടു​നി​ന്ന് പി​ടി​യി​ലാ​യ​ത്. വി​ഡി​യോ ചി​ത്രീ​ക​രി​ച്ച വ​ഴി​ക്ക​ട​വ് വ​ട്ട​പ്പാ​ടം സ്വ​ദേ​ശി സ​ല്‍​മാ​ന്‍ സ​ല്ലു​വി​നെ നേ​ര​ത്തേ വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​തേ കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി റെ​ക്കോ​ഡ് ചെ​യ്ത് പ​ങ്കു​വെ​ച്ച വി​ഡി​യോ നി​ര​വ​ധി ആ​ളു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഷെ​യ​ര്‍ ചെ​യ്ത​യാ​ളു​ക​ളെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​ര​വെ​യാ​ണ് കൂ​ട​ത്താ​യി സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ വ​ഴി​ക്ക​ട​വ് എ.​എ​സ്.​ഐ കെ.മ​നോ​ജ്, പോലീ​സു​കാ​രാ​യ ഇ.​എ​ന്‍ സു​ധീ​ര്‍, കെ.അ​ഭി​ലാ​ഷ്, എ​സ്. പ്ര​ശാ​ന്ത് കു​മാ​ര്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

ആശ്രയമില്ലാതെ അലഞ്ഞ വയോധികന് അഭയമൊരുക്കി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്ന വയോധികന് പന്തളം ജനമൈത്രി പോലീസ്...

ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ...

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....