കവി മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കവിയും എഴുത്തുകാരനുമായ മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. തൃശ്ശൂര്‍ കോട്ടപ്പുറം രാഗമാലികാപുരത്തെ വസയിലായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറ്റൂര്‍ രവിവര്‍മ്മയും മാധവന്‍ അയ്യപ്പത്തും ഒത്തുചേര്‍ന്നാണ് കമ്പരാമായണം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.

1934 ഏപ്രില്‍ 24ന് കുന്നംകുളം ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണിനായരുടെയും മകനായി ജനനം. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇക്കണോമിക്സില്‍ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു.

ജീവചരിത്രക്കുറിപ്പുകള്‍, കിളിമൊഴികള്‍ (കവിതാ സമാഹാരം), ശ്രീ നാരായണഗുരു (ഇംഗ്ലീഷ്), ധര്‍മപദം (തര്‍ജമ), മണിയറയില്‍, മണിയറയിലേക്ക് എന്നിവയാണ് പ്രധാന കൃതികള്‍. രണ്ട് തവണ സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ടി.സി രാമാദേവി ആണ് ഭാര്യ. ഡോ.സഞ്ജയ് ടി മേനോന്‍, മഞ്ജിമ ബബ്ലൂ എന്നിവര്‍ മക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം : കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

0
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട്...

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...