ഉദ്യോഗസ്ഥരില്ല, ലൈഫ് പദ്ധതി താളം തെറ്റുന്നു ; ചീഫ് സെക്രട്ടറി തല ചര്‍ച്ച നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈഫ് പാര്‍പ്പിട പദ്ധതി അപേക്ഷ പരിശോധന എങ്ങനെ തീര്‍ക്കണമെന്നറിയാതെ തദ്ദേശ വകുപ്പ്. അപേക്ഷാ പരിശോധനകള്‍ക്ക് നീട്ടി നല്‍കിയ സമയം കഴിഞ്ഞിട്ടും ഇതുവരെ പൂര്‍ത്തിയായത് 42 ശതമാനം അപേക്ഷകളുടെ പരിശോധനമാത്രം. ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തത് പരിശോധനയക്ക് പ്രധാന പ്രശ്നം. ഉദ്യോഗസ്ഥ ക്ഷാമം തീര്‍ക്കാന്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ച നാളെ ചേരും.

ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ ലഭിച്ച അപേക്ഷകളില്‍ നവംബര്‍ 31 നു പരിശോധന പൂര്‍ത്തിയാക്കി ഡിസംബര്‍ 1 നു കരട് പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യ തീരുമാനം. പരിശോധന പകുതി പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതോടെ ഈ മാസം 20 വരെ പരിശോധനാ സമയം നീട്ടി. എന്നാല്‍ പുതുക്കിയ സമയം കഴിഞ്ഞ് ആറു ദിവസം പിന്നിട്ടിട്ടും 42 ശതമാനം പരിശോധന മാത്രമാണ് പൂര്‍ത്തിയായത്.

ഇനിയും വൈകിയാല്‍ അടുത്ത ഏപ്രിലില്‍ പദ്ധതി തുടങ്ങാന്‍ കഴിയില്ല. പഞ്ചവല്‍സര പദ്ധതിയ്‌ക്കൊപ്പം വാര്‍ഷിക പദ്ധതികളും തുടങ്ങേണ്ടതുണ്ട്. കൃഷി അസിസ്റ്റന്‍റുമാരുള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് അപേക്ഷകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ കൃഷി ഉദ്യോഗസ്ഥന്മാര്‍ ഏക പക്ഷീയമായി പിന്‍വാങ്ങിയതോടെ പരിശോധന താളം തെറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്‍പ്രസ്

0
ദുബായ് : വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള...

മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

0
കോട്ടയം : പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ...

പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ

0
എറണാകുളം : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പത്തനംതിട്ട സ്വദേശി ചിഞ്ചു ജേക്കബിനെതിരായ പോലീസ് അന്വേഷണത്തില്‍...

0
പിറവം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനായ...