തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ രംഗത്ത്. 10 കൊല്ലത്തിനിടയില്‍ കേന്ദ്ര അധികാരവും, പണവും പി.ആര്‍ വര്‍ക്കും മാധ്യമ സ്വാധീനവും വര്‍ഗീയ കാര്‍ഡുകളും സൈബർ ഗുണ്ടായിസവും അടക്കം പ്രയോഗിച്ചിട്ടും കേരളത്തില്‍ എന്‍ഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകള്‍ കുറയുകയാണുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിന്റെ അർത്ഥം കേരളത്തിലെ മതേതര-മത മൈത്രീ പ്രസ്ഥാനങ്ങള്‍ നിശ്ശബ്ദമാകണം എന്നല്ല, മറിച്ച് അവരുടെ വോട്ട് ശതമാനം പൂജ്യമാകും വരെ നിരന്തരമായി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ രഹസ്യധാരണകളും അട്ടിമറിയും കൊണ്ട് തമിഴ്നാടും ബംഗാളും കേരളത്തിലും ആവര്‍ത്തിക്കാന്‍ കേന്ദ്ര ഭരണകക്ഷി ശ്രമിക്കും. കേരളത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പ്രവർത്തിക്കുന്ന രീതികള്‍ ഗ്രതയോടെ നിരീക്ഷിക്കുകയും വേണം. ഇരുകൂട്ടരും സന്ധി ചെയ്തതും കൂറ് മാറിയതുമായ അവസരങ്ങൾ കണ്ണ് തുറന്നിരുന്നവര്‍ക്ക് അറിയാമല്ലോയെന്നും അദ്ദേഹം കുറിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























