യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തില്ല ; പകരം അതിക്രമം ചോദ്യംചെയ്ത യുവാവിനെ പോലീസ് പൊക്കി അകത്താക്കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : യുവതിക്കു നേരെയുണ്ടായ അതിക്രമത്തില്‍ വിചിത്ര നടപടിയുമായി പോലീസ്. യുവതിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്യാതെ അതിക്രമം ചോദ്യം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര പോലീസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. പോലീസിനെതിരെ പരാതിയുമായി യുവതി മുഖ്യമന്ത്രിയെ സമീപിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.

കൊല്ലം രാമന്‍കുളങ്ങരയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ അനന്തുവിനെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ സഹപ്രവര്‍ത്തകയാണ് അതിക്രമത്തിനിരയായത്. കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഹരിധരന്‍ യുവതിക്കുനേരെ അതിക്രമം നടത്തിയതിനെത്തുടര്‍ന്നാണ് അനന്തു ചോദ്യം ചെയ്തത്. എന്നാല്‍ ഇരുവരും തമ്മില്‍ വക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പോലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍, ആരോപണവിധേയനെ ആക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അനന്തുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു ദിവസം ഇയാള്‍ റിമാന്‍റില്‍ കഴിഞ്ഞു. യുവതിയുടെ പീഡന പരാതിയില്‍ ഒരു നടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...