മൂന്ന് വയസ്സുകാരിയുടെ മരണ കാരണം സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കാത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: പുതുക്കാട് ആമ്പല്ലൂർ വെണ്ടോരിൽ  മൂന്ന് വയസ്സുകാരിയുടെ മരണ കാരണം സ്ഥിരീകരിക്കാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം കാത്ത് പോലീസ്. ഒലിവിയ എന്ന മൂന്ന് വയസ്സുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയോ തുടർച്ചയായ ഛർദിലിനിടയിൽ ശ്വാസതടസമുണ്ടായതോ ആകാമെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ആന്തരിക അവയവങ്ങളുടെ രാസ പരിശോധനഫലം എന്നിവ വന്നതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. വെണ്ടാർ കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെയും റോസ് മേരിയുടെയും മകള്‍ ഒലിവിയ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്. കുട്ടിയും കുടുംബവും അങ്കമാലിയിലെ ഹോട്ടലിൽ നിന്ന് പലതരത്തിലുള്ള ഭക്ഷണമാണ് കഴിച്ചതെന്ന് ആരോഗ്യ വകുപ്പും പോലീസും പറയുന്നു.

ശനിയാഴ്ച യുകെയിൽ നിന്നെത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാൻ  നെടുമ്പാശേരിയിലെത്തിയ കുടുംബം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അങ്കമാലിയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചത്. ഒലിവിയ മാത്രമാണ് മസാല ദോശ കഴിച്ചത്. വീട്ടിലെത്തിയതോടെ ഹെൻട്രി, ഭാര്യ റോസ് മേരി, അമ്മ ഷീബ എന്നിവർക്കും ഛർദിലും ദേഹാസ്വാസ്ഥ്യവുമുണ്ടായി. രാത്രി മൂന്നോടെ ഒലിവിയയ്ക്കും അസ്വസ്ഥതയുണ്ടായി. തിങ്കളാഴ്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു. പുതുക്കാട് പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കുടുംബാംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...