പെൺകുട്ടിയെ കടന്നുപിടിച്ചയാള്‍ക്കായി വലവിരിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടിയെ കടന്നുപിടിച്ചയാൾ നഗരത്തിൽ സ്ഥിരമായി ഇത്തരം ആക്രമണം നടത്തുന്നയാളെന്ന് പോലീസ് നിഗമനം. വ്യാജ നമ്പറുള്ള ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ അക്രമം നടത്തുന്നതെന്നാണ് കണ്ടെത്തൽ. പ്രതിക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

നവംബർ 26നാണ് പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടിയെ അക്രമി കടന്നുപിടിച്ചത്.
ഈ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ചിരുന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. KL 01 CB 3928 നമ്പർ ബൈക്കിലാണ് ഇയാൾ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഇത് വ്യാജ നമ്പറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പേരൂർക്കടയിൽ പെൺകുട്ടിയെ കടന്നുപിടിച്ച സംഭവത്തിലും ഇതേ നമ്പർ പ്ലേറ്റാണ് എന്നാണ് നിഗമനം. മെഡിക്കൽ കോളെജിന് സമീപം നടുറോഡിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിലും സാദൃശ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി ഒരാളെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയത്. ഈ ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ശാസ്ത്രീയ ഫലം കൂടി ലഭിച്ചാലേ, പ്രതി ഒരാൾ തന്നെയെന്ന് പൂർണമായി സ്ഥിരികരിക്കാനാവൂ. കൂടുതൽ തെളിവുകൾ ലഭിച്ചതോടെ പ്രതിക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...