സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വളയൻചിറങ്ങര സ്വദേശി ജിസാറിനെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യത്തിനടിമയായ ജിസാറിനെ ഡീ അഡിക്ഷൻ സെന്‍ററിലാക്കാൻ സുഹൃത്തുക്കൾ കൊണ്ടു പോവുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ടാണ് വാഹനത്തിൽ കൊണ്ടുപോയത്. അതിനിടയിലാണ് മരുന്ന് നൽകാനായി പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ കയറിയത്.

കെട്ടഴിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ തലകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനേയും മർദിച്ചു. ചുറ്റുമുള്ളവർക്ക് നേരെ അസഭ്യവർഷവും. ആശുപത്രിയിൽ പൊലീസ് എത്തിയപ്പോഴും തെറിവിളി തുടർന്നു. ഏറെ പണിപ്പെട്ടാണ് പോലീസ് ജിസാറിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. ഇയാൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഇന്ന് ജിസാറിനെ കോടതിയിൽ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...