സാമ്പത്തിക തട്ടിപ്പ് ; മുതലമട സ്വാമി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : കോയമ്പത്തൂരിലെ വ്യവസായിയെ കബളിപ്പിച്ച് 3 കോടി രൂപ തട്ടിയെടുത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ മുതലമട സ്വദേശിയും സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ഉടമയുമായ സുനിൽ ദാസ് (63) ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ പിളമേട് പ്രദേശത്തെ പേരു വെളിപ്പെടുത്താത്ത ഒരു വ്യവസായിൽ നിന്നാണ് മൂന്നു കോടി രൂപ സുനിൽദാസ് തട്ടിയത്. താൻ കേരളത്തിൽ നടത്തുന്ന ട്രസ്റ്റിന് റിസർവ് ബാങ്ക് 3.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും തുക പിൻവലിക്കാൻ മൂന്ന് കോടി രൂപ നൽകണമെന്നും അദ്ദേഹം വ്യവസായിയോട് പറഞ്ഞു കമ്പളിപ്പിക്കുകയായിരുന്നു.

ആർബിഐ പണം അനുവദിച്ചു എന്ന വ്യാജേന കത്തും ഉണ്ടാക്കി. ഇത് ശരിയാണെന്ന് വിശ്വസിച്ച് വ്യവസായി സുനിൽ ദാസിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്ന് കോടി രൂപ നൽകി. ഏറെ നാളായിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ സുനിൽദാസിൽ സംശയം തോന്നിയ വ്യവസായി കോയമ്പത്തൂർ ക്രൈംബ്രാഞ്ച് പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മധുരയിൽ താമസിച്ചിരുന്ന സുനിൽ ദാസിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇതുപോലെ നിരവധി പേരെ ഇയാൾ കബളിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...