കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് പരാതിക്കുട്ടപ്പൻ വീണ്ടും പിടിയിൽ. ജയിലിൽ നിന്നു ഇറങ്ങി മോഷണത്തിൽ സജീവമാകുന്നതിനിടയിലാണ് കുട്ടപ്പനെ ആലപ്പുഴ കുറത്തികാട് പോലീസ് അതി സാഹസികമായി പിടികൂടിയത്. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിയാണ് 57കാരനായ മധു. പരാതികുട്ടപ്പനെന്നാണ് ഈ കുപ്രസിദ്ധ മോഷ്ടാവ് അറിയപ്പെടുന്നത്. മോഷണക്കേസിൽ അറസ്റ്റിലായി കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം മധു ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പറയും. ആഹാരം കൊള്ളില്ല, കൊതുക് ശല്യം കൂടുതലാണ്, ആവശ്യത്തിന് സൗകര്യങ്ങളില്ല അങ്ങനെ നീളും പരാതികൾ.

കോടതിയിൽ സ്ഥിരം പരാതിക്കാരനായതോടെയാണ് മധുവിന് പരാതി കുട്ടപ്പനെന്ന പേര് വീണത്. തെക്കൻ ജില്ലകളിലെ  വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുപ്പതിലധികം കേസുകളുണ്ട്. പലതവണ ജയിലിൽ കിടന്നിട്ടുണ്ട്. മോഷണക്കേസിൽ കഴിഞ്ഞ മാസം ആലപ്പുഴ നൂറനാട് പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം സജീവമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....