തേനിൽ ഫൈനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ തേനിൽ ഫൈനാൻസ് സ്ഥാപന ഉടമയെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. തേനി ന്യൂ ശ്രീറാം നഗറിൽ താമസിച്ചിരുന്ന പാണ്ഡ്യനാണ് കൊല്ലപ്പെട്ടത്. കേസിൽ ഒളിവുള്ള രണ്ട് സ്ത്രീകൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ചയാണ് തേനിയിൽ പഴക്കട നടത്തുകയും പണം പലിശക്ക് കൊടുക്കുകയും ചെയ്യുന്ന പാണ്ഡ്യനെ ആറു പേരടങ്ങുന്ന സംഘം വീടിനു മുന്നിൽ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെ വീടിനു വെളിയിലെത്തിയപ്പോഴായിരുന്നു അരുംകൊല.

പാണ്ഡ്യന്‍റെ നിലവിളി കേട്ട അയൽപക്കക്കാർ ഓടിയെത്തിയപ്പോൾ അക്രമികൾ രക്ഷപെട്ടു. തുടർന്ന് പോലീസ് പ്രത്യക സംഘം രൂപീകരിച്ച് തെരച്ചൽ ആരംഭിച്ചു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പോലീസിന് കട്ടി. ഇതേതുടർന്നാണ് ആറു പേരെ പിടികൂടിയത്. തേനി അല്ലിനഗരം സ്വദേശികളായ കർണൻ, പ്രഭാകരൻ, വീരപാണ്ഡി, ശിവകുമാർ, വൈരം, മനോജ് കുമാർ എന്നിവരാണ് പിടിയിലായത്. പലിശക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിൻറെ കണ്ടെത്തൽ.

തേനി അല്ലിനഗരത്തിൽ താമസക്കാരിയായ വനിത എന്ന സത്രീക്ക് ഏതാനും നാൾ മുൻപ് പാണ്ഡ്യൻ പത്തു ലക്ഷം രൂപ പലിശക്ക് നൽകിയിരുന്നു. പണം തിരികെ നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇവരുടെ വീട് പാണ്ഡ്യൻ തൻറെ പേരിൽ എഴുതി വാങ്ങി. തുടർന്ന് വനിത കോടതിയെ സമീപിച്ചെങ്കിലും വിധി പാണ്ഡ്യന് അനുകൂലമായിരുന്നു. ഇതോടെ വീട് തനിക്ക് കൈമാറണമെന്ന് പാണ്ഡ്യൻ ആവശ്യപ്പെട്ടു. എന്നാൽ വനിതയും ബന്ധുക്കളും ചേർന്ന് ഇയാളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇതിനു ശേഷമാണ് പാണ്ഡ്യനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. വനിത, സഹോദരി കാർത്തിക സഹോദരൻമാരായ കർണൻ, പ്രഭാകരൻ എന്നിവരുൾപ്പെടെ ആറു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒളിവിൽ കഴിയുന്ന വനിതയെയും സഹോദരി കാർത്തികയെയും കണ്ടാത്താനുള്ള അന്വേഷണം പ്രത്യേക സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...