ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃത്തല്ലൂർ ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷ് (59) ആണ് അറസ്റ്റിലായത്. 2021 ഏപ്രിൽ 8 നാണ് കേസിനാസ്പദമായ സംഭവം. ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തുകയായിരുന്നു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പിസി ബിജുകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുണ്ടുകാടുള്ള പ്രതിയുടെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

സന്തോഷ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ പൊതുമുതൽ നശിപ്പിച്ച കേസ്സിലും സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസ്സിലും ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു നിരത്തിലൂടെ ജാഥ നടത്തിയ കേസ്സിലും അടക്കം മൂന്ന് ക്രമിനൽ കേസിലെ പ്രതിയാണ്. വാടാനപ്പള്ളി പോലീസ് ഇൻസ്പെക്ടർ ഷൈജു എൻബി, സബ് ഇൻസ്പെക്ടർമാരായ വിനീത്, സുബിൻ ജില്ലാ ഡാൻസാഫ് അംഗങ്ങളായ ജിഎസ്ഐ പ്രദീപ് സിആർ, എഎസ്ഐ. ലിജു ഇയ്യാനി, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, സുർജിത്ത് സാഗർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...