കഞ്ചാവുമായി താമസ സ്ഥലത്തേക്ക് പോയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് സാഹസികമായി പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഞ്ചാവുമായി ഓട്ടോയില്‍ താമസ സ്ഥലത്തേക്ക് പോയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് സാഹസികമായി പിടികൂടി. കാലടി അയ്യമ്പുഴയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കൈ കാണിച്ച് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഇറങ്ങി ഓടിയെങ്കിലും പോലീസ് പിന്തുടര്‍ന്ന് സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് റാണിനഗര്‍ സ്വദേശി സാഹിദുല്‍ ഇസ്ലാം (30), വെസ്റ്റ് ബംഗാള്‍ മാല്‍ഡ സ്വദേശി മുഹമ്മദ് അന്‍ബര്‍ (30) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അയ്യമ്പുഴ പോലീസും ചേര്‍ന്ന് പിടികൂടിയത്.

37 കിലോ കഞ്ചാവ് ഇരുവരില്‍ നിന്ന് പോലീസ് കണ്ടെത്തി. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്. പോലീസ് പിടികൂടാതിരിക്കാന്‍ ഊടുവഴികളിലൂടെയായിരുന്നു യാത്ര. അയ്യമ്പുഴ ഒലിവ് മൗണ്ടില്‍ വെച്ചായിരുന്നു പോലീസ് പരിശോധന നടത്തിയത്. ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കില്‍ വില്‍പന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നത് ആയിരുന്നു ഇവരുടെ രീതി. ഒന്നാം പ്രതി സഹിദുല്‍ ഇസ്ലാമിനെ ഈ വര്‍ഷം കാലടി പോലീസ് സ്റ്റേഷനില്‍ 16 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. അന്വേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ എ.എസ.പി. ഹാര്‍ദ്ദിക് മീണ, ഇന്‍സ്‌പെക്ടര്‍ ടി.കെ. ജോസി, എസ്.ഐമാരായ സി.എ ജോര്‍ജ്, ജയചന്ദ്രന്‍ എ.എസ്.ഐമാരായ പി.എ അബ്ദുല്‍ മനാഫ്, പോള്‍ ജേക്കബ്, സീനിയര്‍ സി.പി.ഒ.മാരായ ടി.എ. അഫ്‌സല്‍, ബെന്നി ഐസക്, സെബി, പ്രസാദ്, ദിലീപ് കുമാര്‍, സന്ദീപ്, അരുണ്‍ ജോണ്‍സണ്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പൊലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...