പോക്സോ, വധശ്രമം കേസുകളിൽ പ്രതിയായ യുവാവിനെ 15 വർഷത്തിന് ശേഷം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കണ്ണൂർ ആലക്കോട് പോലീസ് സ്‌റ്റേഷനിലെ പോക്സോ, വധശ്രമം കേസുകളിൽ പ്രതിയായ യുവാവിനെ 15 വർഷത്തിന് ശേഷം പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് മണേലിൽ ജിനീഷ് എന്ന ഷായൽ (39) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ആലപ്പുഴ പുന്നമടയിലെ ഹൗസ് ബോട്ടിൽ പാചകതൊഴിലാളിയായി ജോലി ചെയ്തുവരവേയാണ് പിടിയിലാകുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പോലീസ് ഇൻസ്പെക്ടർ വി ഡി റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.  പോലീസിനെ കണ്ടതോടെ ഹൗസ് ബോട്ടിന്റെ പിൻഭാഗത്തുകൂടി കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ജിനീഷിനെ പോലീസും പിന്നാലെ ചാടി പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കണ്ണൂർ പോലീസിന് കൈമാറി. സൗത്ത് പോലീസ് എസ്ഐ ആർ മോഹൻകുമാർ, എഎസ്ഐ ഉല്ലാസ് യു, സീനിയർ സിപിഓമാരായ മൻസൂർ മുഹമ്മദ്, ആർ ശ്യാം, കണ്ണൂർ ആലക്കോട് എഎസ്ഐ മുനീർ, സീനിയർ സിപിഓ ജാബിർ അലി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...