കോട്ടക്കലിലെ കുഴൽപ്പണ വേട്ട : മുഖ്യ സൂത്രധാരൻ യൂത്ത്‌ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

താനൂർ : കോട്ടക്കലിലെ കുഴൽപ്പണവേട്ട മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. അറസ്റ്റിലായത് താനൂർ ത്വാഹാ ബീച്ചിലെ മുസ്ലിം യൂത്ത്‌ ലീഗ് പ്രവർത്തകൻ കോളിക്കലത്ത് വീട്ടില്‍ ഇസ്ഹാഖ് (29). തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കോട്ടക്കൽ സിഐ യൂസഫ്, എസ്ഐ ഷാജു, സജി അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്‌.

ഓട്ടോയിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ കുഴൽപ്പണം തട്ടിയെടുക്കാൻ എത്തിയ ക്വട്ടേഷൻ സംഘത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇസ്ഹാഖ്. കുഴൽപ്പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷൻ സംഘത്തിന്റെ വാഹനമിടിച്ച് ഓട്ടോ മറിയുകയുണ്ടായി. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് കുഴൽപ്പണവും ക്വാട്ടേഷൻ സംഘത്തെയും പിടികൂടാനായത്.

കോയാമുവിന്റെ പുരക്കൽ ഇസ്മായിലും വളപ്പിൽ ഷഫീഖും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇരുവരും യൂത്ത് ലീഗിന്റെ സജീവ പ്രവർത്തകരാണ്. കവർച്ച ആസൂത്രണംചെയ്തത് ഇസ്ഹാഖ് ആണെന്നും ആറ് പ്രതികൾകൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കോട്ടക്കൽ സിഐ യൂസഫ് വാർത്താ ലേഖകരോട്‌ പറഞ്ഞു. തീരദേശത്തെ സിപിഐ എം പ്രവർത്തകരെയും വീടും ആക്രമിച്ച കേസുകളിൽ പങ്കുള്ളവരാണ് പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...