അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമണത്തിന് ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഞ്ചുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമണത്തിന് ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പാങ്ങോട് വെളളംകുടി സ്വദേശി രജികുമാർ (58) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കല്ലറ പാങ്ങോട് ആണ് സംഭവം നടന്നത്. വൈകിട്ട് 5.30ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു. രജികുമാർ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട മുത്തശ്ശി ഒച്ച വെച്ചു. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് ഇന്ന് വൈകിട്ടാണ് പ്രതി രജികുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജി സുധാകരന് താക്കീതുമായി സിപിഎം ; സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറിയുടെ...

0
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ്...

ആവര്‍ത്തിച്ചുള്ള പരാതികളില്‍ കാര്യമില്ലെന്ന പ്രതികരണം വേദനിപ്പിച്ചു ; രമേശ് ചെന്നിത്തലക്കെതിരെ അന്‍സിബ ഹസ്സന്‍

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ നടി അന്‍സിബ ഹസ്സന്‍. ആവര്‍ത്തിച്ചുള്ള പരാതികളില്‍...

അവയവക്കടത്ത് കേസില്‍ ഡോക്ടര്‍മാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ കർശനമാക്കി എൻഫോഴ്‌സ്‌മെന്റ്...

ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി ; സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ...

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച്...