കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ബസിൽ കടത്താൻ ശ്രമിച്ച 5.785 കിലോഗ്രാം കഞ്ചാവുമായി 23കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ബസിൽ കടത്താൻ ശ്രമിച്ച 5.785 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ 23-കാരൻ മുഹമ്മദ് ഷെഫീഖ് അറസ്റ്റിലായി. ബസ് യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്ന ഇയാളുടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. മൈസൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കര്‍ണാടക ആര്‍ടിസി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതിലെ യാത്രക്കാരനായ ഷെഫീക്കില്‍നിന്ന് ലഹരി കണ്ടെത്തിയത്.

ഇയാളുടെ മടിയില്‍ വെച്ചിരുന്ന ബാഗിനുള്ളില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയില്‍ രണ്ട് വലിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനക്കായി പോലീസ് ബസില്‍ കയറിയപ്പോള്‍ പരുങ്ങിയ ഷെഫീഖിനെ ചോദ്യം ചെയ്യുകയായിരുന്നു. എസ്ഐ പി ജയപ്രകാശ്, എഎസ്ഐ ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മാര്‍ഷല്‍, വനിത സിവില്‍ പൊലീസ് ഓഫീസറായ സംഗീത തുടങ്ങിയവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...