‘രജിത് ആർമി’യിലെ 13 പേരെ പോലീസ് പിടികൂടി; മാനസിക സമ്മർദ്ദം താങ്ങാനാകാതെ ‘രജിത് ആർമിയി’ ലെ പോരാളികൾ രാജിവയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊറോണക്കാലത്ത് സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ബിഗ് ബോസ് മത്സരാർത്ഥി  രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയ രജിത് ആർമിയിലെ 13 പേർ പോലീസ് പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രജിത് കുമാറിന് സ്വീകരണം നൽകുവാനെത്തിയ എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 79 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രതികളിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം രജിത്ത് കുമാര്‍ ഒളിവില്‍ തന്നെയാണെന്നാണ് പോലീസ് നൽകുന്ന സൂചന. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിത്തിനെ  സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌ത മുഴുവന്‍ ആളുകളേയും തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണെന്നും, വൈകാതെ തന്നെ എല്ലാവരും പോലീസ് പിടിയിലാകുമെന്നും അധികൃതർ അറിയിച്ചു.

കൊറോണ മുൻകരുതൽലുകൾ ലംഘിച്ചുകൊണ്ട് പരിപാടിക്ക് എത്തിയ എല്ലാ ജനങ്ങളെയും അറസ്റ്റ് ചെയ്യാനാണ് പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും സുനില്‍ കുമാര്‍ വ്യ ക്തമാക്കി. വിമാനത്താവളത്തിനകത്ത് വച്ച് ജീവനക്കാര്‍ രജിത് കുമാറിനൊപ്പം സെല്‍ഫി എടുത്തതടക്കം സിയാലിന്‍റെ ഭാഗത്ത് എന്തെങ്കിലും വീഴ്‌ച വന്നോ എന്ന് പരിശോധിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ രജിത് കുമാറിൻ്റെ ഫാൻ ഗ്രൂപ്പായ രജിത് ആർമിയിൽ നിന്നും അംഗങ്ങൾ പുറത്തു പോകുന്നതായാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഫാൻ ഗ്രൂപ്പിൽ വന്ന ആഹ്വാനപ്രകാരമാണ് രജിത് കുമാറിന് നെടുമ്പാശ്ശേരിയിൽ സ്വീകരണം നൽകുവാൻ ഏവരും എത്തിയത്. എത്തിയവർക്കെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് ഗ്രൂപ്പിലെ അംഗങ്ങളുടെ കൂട്ടരാജി. ഇതിനിടെ സ്വീകരണത്തിന് ചുക്കാൻ പിടിച്ചു എന്ന് കരുതുന്ന ഷിയാസ് കരീം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. താൻ ഇതിലൊന്നും ഉൾപ്പെട്ടിട്ടില്ലെന്നും തന്നെ കാണുവാൻ വേണ്ടി രജിത് കുമാർ വിളിച്ചുവരുത്തുകയായിരുന്നു എന്നുമാണ് ഷിയാസ് പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....