പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം ; 24കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മോഷ്ടിച്ച സ്‌കൂട്ടര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്‍. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. സംഭവത്തില്‍ നരിക്കുനി പാറന്നൂര്‍ പുല്‍പറമ്പില്‍ പുറായില്‍ റാസി യൂനസാണ് (24)ലാണ് പിടിയിലായത്. കൊടുവള്ളി ടൗണിലെ കനാറാ ബാങ്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തുകയായിരുന്നു ഇയാള്‍. പോലീസ് പിടികൂടുമ്പോള്‍ മോഷ്ടിച്ച സ്‌കൂട്ടര്‍ രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഈ മാസം 11ന് രാവിലെ ജോലിക്കു പോകുന്ന സമയം ഉടമസ്ഥന്‍ കനാറ ബാങ്കിനു സമീപം പാര്‍ക്ക് ചെയ്തുപോയ സ്‌കൂട്ടര്‍ വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി.ചന്ദ്രമോഹന്റെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ യുഡിഎഫ് സ‍ർക്കാർ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയെ രൂക്ഷമായി വിമർശിച്ച് പി രാജീവ്

0
കൊച്ചി: സർവ്വകലാശാലകളിൽ യുഡിഎഫ് സ‍ർക്കാർ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയെ രൂക്ഷമായി വിമർശിച്ച്...

ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ നൽകിയ ഹർജി മദ്രാസ്...

0
ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ്....

വെള്ളറയിൽ റിസോർട്ട് ഉടമയെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം ; രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറയിൽ റിസോർട്ട് ഉടമയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും...

ആകൃതി ചൗധരി എന്ന വിദ്യാര്‍ഥിനിക്കെതിരെ എൻ‌എസ്‌എ ചുമത്തിയ നടപടി ഏകപക്ഷീയവും അവ്യക്തവുമാണെന്ന് അലഹബാദ് ഹൈക്കോടതി

0
അലഹാബാദ്: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകൃതി ചൗധരി(25) എന്ന...