ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുത്ത് സ്റ്റേഷനിലേക്ക് വിളിപ്പിച്ച വയോധികനെ പോലീസ് മര്‍ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുത്ത് സ്റ്റേഷനിലേക്ക് വിളിപ്പിച്ച വയോധികനെ പോലീസ് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ 80കാരനായ വയോധികന്‍ ആശുപത്രിയില്‍. ചാവക്കാട് കോഴിക്കുളങ്ങര പുതുവീട്ടില്‍ അഷ്​റഫലിയാണ് ചാവക്കാട് എസ്.എച്ച്‌.ഒ കെ.എസ്. സെല്‍വരാജിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്.

സ്വത്തു തര്‍ക്കവും ഗാര്‍ഹിക പീഡനവും ആരോപിച്ച്‌ അഷ്​റഫലിയുടെ മകളും ഭാര്യയും നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത്​ ഇയാളെ സ്‌റ്റേഷനിലേക്ക്​ വിളിപ്പിച്ചത്. കഴിഞ്ഞ മൂന്നിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കേസില്‍ റിമാന്‍ഡിലായിരുന്ന അഷ്​റഫലി കഴിഞ്ഞ ദിവസമാണ് ജാമ്യം നേടിയത്. തന്‍റെ സമ്ബാദ്യം കൊണ്ടുണ്ടാക്കിയ വീട്ടില്‍നിന്ന് തന്നെ ഇറക്കിവിടാനാണ് മക്കള്‍ ശ്രമിക്കുന്നതെന്ന് അഷ്​റഫലി ആരോപിച്ചു.

സ്‌റ്റേഷനിലെത്തിയ തന്നെ എസ്.എച്ച്‌.ഒ കെ.എസ്. സെല്‍വരാജ് ക്രൂരമായാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ വിശദീകരിക്കുന്നു. പൊലീസ് മര്‍ദനത്തെ തുടര്‍ന്നുള്ള വേദന അധികരിച്ചതിനാല്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. 80കാരനാണെന്ന പരിഗണന പോലും നല്‍കാതെയാണ് എസ്.എച്ച്‌.ഒ തന്നെ മര്‍ദിച്ചതെന്നും ന​ട്ടെല്ലിന് ക്ഷതവും കേള്‍വിശേഷി കുറഞ്ഞെന്നും അഷ്​റഫലി പറയുന്നു. നാവിന് മുറിവേല്‍ക്കുകയും ഒരു പല്ല് നഷ്​ടപ്പെടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്​.

എന്നാല്‍, പോലീസ്​ സ്‌റ്റേഷനില്‍ വെച്ച്‌ ഭാര്യയെയും മകളെയും അഷ്​റഫലി മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുമാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് എസ്.എച്ച്‌.ഒ കെ.എസ്. സെല്‍വരാജ് പറഞ്ഞു. മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണ്​. വീട്ടില്‍ സ്ഥിരം പ്രശ്‌നക്കാരനായ അഷ്​റഫലിയുടെ പേരില്‍ മുമ്ബും മക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്.എച്ച്‌.ഒ സെല്‍വരാജ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...