കാസർകോട് ജൂനിയ‍ർ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ചു ; കെ.എസ്.ഇ.ബി സബ് എഞ്ചിനീയർക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ജൂനിയറായ ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച കെ.എസ്.ഇ.ബി സബ് എഞ്ചിനീയർക്കെതിരെ പോലീസ് കേസ് എടുത്തു. സബ് എഞ്ചിനീയർ എ. ജയകൃഷ്ണനെതിരെയാണ് വിദ്യാനഗർ പോലീസ് കേസെടുത്തത്. കെ.എസ്.ഇ.ബി കാസർകോട് ഡിവിഷൻ ഓഫീസിൽ മാർച്ച്‌ 10നാണ് സംഭവം. ജൂനിയറായ വനിതാ ഉദ്യോഗസ്ഥയോട് ജയകൃഷ്ണൻ ‘നീ നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതി’ എന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നാണ് പരാതി. മാർച്ച്‌ 10ന് നടന്ന പണിമുടക്കിൽ പങ്കെടുക്കേണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനോട്‌ പരാതിക്കാരി പറഞ്ഞതാണ് പ്രകോപന കാരണം.

സംഭവം കേട്ട സബ് എഞ്ചിനീയ‍ർ കീഴ് ജീവനക്കാരിയായ പരാതിക്കാരിയെ അധിക്ഷേപിക്കുകയായിരുന്നു. യുവതി കെ.എസ്.ഇ.ബി ഇന്റേണൽ കമ്മിറ്റിക്ക്‌ പരാതി നയകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. തുടർന്നാണ് ഉദ്യോഗസ്ഥ കാസർകോട് ജില്ലാ പോലീസ് മേധാവിക്ക്‌ പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...