ഇടുക്കി ജില്ലയിലെ പോലീസ് കാന്റീനുകളില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക് ; പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലയിലെ പോലീസ് കാന്റീനുകളില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. പൊതുജനങ്ങളെ വിലക്കിയതില്‍ പ്രതിഷേധിച്ച് പോലീസ് അസോസിയേഷന്‍ കാന്റീന് പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി. നടപടി പുനഃപരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കട്ടപ്പന, നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ, അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിലെ പോലീസ് കാന്റീനുകളാണ് അടച്ചിട്ടിരിക്കുന്നത്. കാന്റീനില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കു മാത്രം ഭക്ഷണം ലഭ്യമാക്കിയാല്‍ മതിയെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി പോലീസുകാര്‍ക്ക് മാത്രം ഭക്ഷണം നല്‍കേണ്ടെന്ന് തീരൂമാനിച്ച് പോലീസ് അസോസിയേഷന്‍ കാന്റീനുകളടച്ചത്.

കാന്റീന്‍ നടത്തിപ്പിലെ ക്രമക്കേട് കണക്കിലെടുത്താണ് പോലീസ് മേധാവിയുടെ തീരുമാനമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് വ്യക്തമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയാറല്ല. എസ്പിയുടെ നടപടി പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ശക്തമാണ്. ഇതേപ്പറ്റി ഡിജിപിയും വിശദീകരണം തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....