പത്തനംതിട്ട: ഫെയിസ്ബുക്കിലെ കമ്യൂണിറ്റി പേജായ റ്റി 21 ൽ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഡോ: എം കെ മുനീറിനെയും അധിക്ഷേപിച്ചതിനെതിരെ പത്തനംതിട്ട പോലീസില്‍ പരാതി.
സർക്കാരിന്റെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ പിന്നിൽ നിന്നും കുത്തുന്നു എന്ന് കളവായി പ്രചരിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ സമൂഹ മദ്ധ്യത്തിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത T 21 എന്ന കമ്യൂണിറ്റി പേജിനെതിരെയും അതിന്റെ അഡ് മിന്‍മാര്‍ക്കെതിരെയും സത്വരമായ നിയമ നടപടികൾ സ്വീകരികണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന സെക്രട്ടി അഡ്വ: പി എ ഹൻസലാഹ് മുഹമ്മദ്, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.