തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ വാഹന വര്ക്ഷോപ്പുകള് തുറക്കാന്‍ അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മൊബൈല്‍ കടകള്‍, റീച്ചാര്‍ജ് സെന്‍ററുകള്‍, കമ്പ്യുട്ടര്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ക്ക് കേടുപറ്റിയാല്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഇപ്പോഴുണ്ട്. ഇതൊഴിവാക്കാന്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാന്‍ അനുവാദം നല്‍കും .സംസ്ഥാനത്ത് രോഗവ്യാപനം ഒരുപരിധി വരെ തടയാന്‍ സാധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക് ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.