കാട്ടാക്കട കോളേജിലെ ആൾമാറാട്ടം : പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവ് വിശാഖിനുമെതിരെ കേസ് 

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പലിനും എസ്എഫ്‌ഐ നേതാവ് വിശാഖിനുമെതിരെ പോലീസ് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, വിശ്വാസ വഞ്ചന എന്നിയ്ക്കാണ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജു, വിദ്യാര്‍ത്ഥി വിശാഖ് എന്നിവര്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തത്. സര്‍വ്വകലാശാല നല്‍കിയ പരാതിയിന്മേലാണ് നടപടി. കോളജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റിലാണ് ജി.ജെ ഷൈജുവിനെതിരെ നടപടിയെടുക്കാനും പോലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചത്. ജി.ജെ ഷൈജുവിനെ സര്‍വകലാശാല പുറത്താക്കുകയും ചെയ്തിരുന്നു. എസ്എഫ്‌ഐ നേതാവായിരുന്ന എ വിശാഖും പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവും ആസൂത്രിത നീക്കം നടത്തി മത്സരിച്ച് ജയിച്ച യുയുസിയുടെ പേര് വെട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത വിശാഖിന്റെ പേര് ചേര്‍ത്തുവെന്നായിരുന്നു പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....