കോഴിക്കോട്: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനെതിരേ പോലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിത്തെരുവിലെ കട തുറന്നതിനാണ് നടപടി. നസിറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇന്ന് രാവിലെ പോലീസെത്തിയാണ് കട അടപ്പിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മിഠായിത്തെരുവിലും വലിയങ്ങാടിയിലും ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാനാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനെതിരേ പോലീസ് കേസെടുത്തു
RECENT NEWS
Advertisment