ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു : മുഖ്യപ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പകഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. വളവന്നൂര്‍ പൂന്തോട്ടപ്പടി സ്വദേശികളായ ആറ്റുപുറത്ത് മുഹമ്മദ് ഇഖ്ബാല്‍ (27), പരപ്പില്‍ മുഹമ്മദ് ആഷിക് (28) എന്നിവരെയാണ് കല്‍പകഞ്ചേരി സി ഐ എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അവിടെനിന്ന് ദുബൈയിലേക്കും കടന്ന ഇവരെ മലയാളി കൂട്ടായ്മകളുടെയും സി ഐ ഡി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പോലീസ് കണ്ടെത്തി തന്ത്രപരമായി നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇതോടെ കേസില്‍ എട്ട് പേര്‍ അറസ്റ്റിലായി.

അന്വേഷണ സംഘത്തില്‍ എസ് ഐ മണികണ്ഠന്‍, എ എസ് ഐ സി രവി, സീനിയര്‍ പോലീസ് ഓഫീസര്‍ പി സജുകുമാര്‍, പി ഷാജു, സി പി ഒ ശൈലേഷ്, ഡബ്ലിയു സി പി ഒ എം എ രജിത, നീന, സി പി ഒമാരായ സോജി, ജോണ്‍സണ്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...