ക്ഷേത്ര നടത്തിപ്പിന് എല്ലാ പോലീസുകാരും സംഭാവന നല്‍കണം ; ജില്ല പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക്ഷേത്ര നടത്തിപ്പ് ചെലവിലേക്ക് എല്ലാ പോലീസ് ഉദ്യോഗസ്ഥരും ശമ്പളത്തില്‍നിന്ന് സംഭാവന നല്‍കണമെന്ന ജില്ല പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ വിവാദത്തില്‍. പണം നല്‍കാന്‍ താല്‍പര്യമില്ലാത്തവരുടെ വിവരങ്ങള്‍ ജൂലൈ 24നകം ജില്ല പോലീസ് ഓഫീസില്‍ അറിയിക്കണമെന്ന നിര്‍ദേശമാണ് അമര്‍ഷത്തിനിടയാക്കിയത്. പോലീസ് നിയന്ത്രണത്തിലുള്ള കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിനായി 20 രൂപ വീതം മാസം തോറും നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

പണം പിരിക്കുന്ന രീതിക്കെതിരെ പോലീസില്‍ തന്നെ അതൃപ്തിയുയര്‍ന്നിട്ടുണ്ട്. പണം നല്‍കാന്‍ താല്‍പര്യമുള്ളവരുടെ വിവരം ശേഖരിച്ചാല്‍ പോരേയെന്നാണ് ഒരുവിഭാഗം ചോദിക്കുന്നത്. സംഭാവന നല്‍കാത്തവരുടെ വിവരങ്ങള്‍ വാങ്ങി സേനക്കുള്ളില്‍ ബോധപൂര്‍വം വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ആക്ഷേപമുണ്ട്. ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി നടത്തിപ്പ് ചുമതലയില്‍നിന്ന് പോലീസ് പിന്മാറണമെന്ന അഭിപ്രായവും ശക്തമാണ്. നേരത്തെ പോലീസുകാരുടെ ശമ്പളത്തില്‍നിന്ന് പണം പിരിച്ചിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും സര്‍ക്കുലര്‍ ഇറക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...

E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന...

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...