തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിന്റെയും മകൾ ദിയയുടെയും ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു. ഗോൾഫ് ലിങ്ക് ലൈനിലെ ഫ്ലാറ്റിലേക്ക് ജീവനക്കാരികൾ സ്വമേധായ പോയതാണോ അതോ ബലം പ്രയോഗിച്ച് കൊണ്ട് പോയതാണോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയതെന്നതിന് ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. ഫ്ലാറ്റിൽ വെച്ച് ബഹളം ഉണ്ടായപ്പോൾ കെയർ ടേക്കർ വിലക്കി. പിന്നാലെ ജീവനക്കാരികൾ രണ്ട് പേർ കൃഷ്ണകുമാറിനും കുടുംബത്തിനൊപ്പം ഒരു വാഹനത്തിൽ പോയി. മറ്റൊരു പരാതിക്കാരി സ്കൂട്ടറിലും പോകുന്നതാണ് കഴിഞ്ഞ 30ന് ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത്. അമ്പലമുക്കിലെ കൃഷ്ണകുമാറിന്റെ ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. ഇവിടെ സിസിടിവിയില്ല. കൃഷ്ണകുമാറും ജീവനക്കാരികളും ചിത്രീകരിച്ച ദൃശ്യങ്ങളാണ് പോലീസിന് മുന്നിലുള്ളത്.

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ദിയയുടെ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാരികളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്നാണ് പരാതി. പണം നഷ്ടമായെന്നാണ് പോലീസ് നിഗമനം. പക്ഷെ 69 ലക്ഷം തിരിമറി നടത്തിയെന്നത് പോലീസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കുകയാണ് പോലീസ്. നികുതി വെട്ടിപ്പ് നടത്താൻ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ദിയ ആവശ്യപ്പെട്ടെന്നായിരുന്നു ജീവനക്കാരികളുടെ വാദം. അങ്ങനെയങ്കിൽ ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചോ എന്നതും കണ്ടെത്തണം. തട്ടിക്കൊണ്ടുപോയി ബലമായി എട്ടുലക്ഷം വാങ്ങിച്ചെന്നായിരുന്നു ജീവനക്കാരികളുടെ പരാതി. സാമ്പത്തിക ക്രമക്കേട് സ്ഥിരീകരിച്ചാൽ തട്ടിക്കൊണ്ട് പോകൽ പരാതി നിലനിൽക്കുമോ എന്നതാണ് ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...