മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർപട്ടിക പുറത്തുവിടുമെന്ന റിപ്പോർട്ട് സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടർപട്ടിക പുറത്തുവിടുമെന്ന റിപ്പോർട്ട് സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി. പട്ടിക എന്ന് കൈമാറുമെന്ന് കൂടി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര വോട്ടർപട്ടിക ക്രമക്കേട് വീണ്ടും ആരോപിച്ചതിന് പിന്നാലെ രാഹുലും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. കോൺഗ്രസിന്റെ അഭ്യർഥന മാനിച്ച് മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും 2009 മുതലുള്ള വോട്ടർപട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഓഫിസർമാർ ഇതിനുള്ള അനുമതി നൽകിയിട്ടുണ്ടെന്നുള്ള പത്ര വാർത്ത എക്‌സിൽ പങ്കുവെച്ചാണ് രാഹുലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്ന നല്ല തീരുമാനമാണിതെന്നും രാഹുൽ പ്രതികരിച്ചു. അതേസമയം സർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് എന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. എന്നാൽ രാഹുലിന് പരാജയഭീതി ആണെന്നും ബീഹാറിൽ ഇൻഡ്യ സഖ്യം പരാജയപ്പെട്ട് കഴിഞ്ഞുവെന്നും ബിജെപി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...