ന്യൂഡൽഹി: മുല്ലപെരിയാർ ഡാം ബലപ്പെടുത്തൽ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതിയുടെ തീരുമാനം. മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഡൽഹിയിൽ വെച്ചു നടന്ന യോഗത്തിലാണ് തീരുമാനം. ഡാം സ്വീപേജിൽ ഐസോടോപ്പ് പഠനം നടത്തണം. ഡാമിന്റെ മുൻവശം 110 അടി താഴെയുള്ള ഭാഗം കുഴികളും വിള്ളലും ആദ്യം അടയ്ക്കണം. 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗവും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം. തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ അംഗീകരിച്ചു. ഡാമിന് ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്‌നാട് അംഗീകരിച്ചു. സബ് കമ്മിറ്റി അമിത അധികാരത്തിൽ ഇടപെടുന്നുവെന്ന പരാതി കേരളം ഉന്നയിച്ചിരുന്നു. ജലത്തിന്റെ അളവ് സംബന്ധിച്ച് തത്സമയ വിവരം എല്ലാദിവസവും നൽകണമെന്ന ആവശ്യവും കേരളം മുന്നോട്ടുവച്ചു. വള്ളക്കടവ് – മുല്ലപ്പെരിയാർ റോഡിന്റെ നിലവിലെ രൂപം മാറ്റാതെ കല്ലിട്ട് ബലപ്പെടുത്താം എന്ന് കേരളം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























