എംപിമാരെ മർദിച്ച പോലീസ് നടപടി കിരാതം ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഡൽഹിയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പോലീസ് മർദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമർത്താമെന്ന് മോദി കരുതേണ്ട. ഇതേ സമീപനമാണ് പിണറായി സർക്കാർ കേരളത്തിൽ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവിച്ചു.

പോലീസിനെയും അണികളെയും ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബിജെപി. ഇതിൻ്റെ തുടർക്കഥയാണ് ഇന്നുണ്ടായത്. സമാന സമീപനമാണ് കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലീസ് പ്രതിരോധം മറികടന്ന് മുന്നേറിയ ഹൈബി ഈഡന്‍ എംപിയുടെ മുഖത്തടിച്ചു. കൂടാതെ ടി.എന്‍ പ്രതാപനെയും ഡീന്‍ കുര്യാക്കോസിനെയും രമ്യാ ഹരിദാസ് എംപിയെയും പോലീസും കൈയേറ്റം ചെയ്തു. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്ന പശ്ചാത്തലത്തില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനായിരുന്നു യുഡിഎഫ് എംപിമാര്‍ പദ്ധതിയിട്ടിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...