പോലീസ് ഡ്രൈവറുടെ മരണത്തില്‍ ദുരൂഹതകളേറെ ; സൗമ്യനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം: കല്ലമ്പലം പോലീസ് സ്​റ്റേഷന്റെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പോലീസ് ഡ്രൈവറും സിവില്‍ ഓഫീസറുമായ മനോജ്​ സൗമ്യനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍.

ജോലിയില്‍ കൃത്യനിഷ്ഠതയുള്ള മനോജ്​ സഹപ്രവര്‍ത്തകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. ജോലി സംബന്ധമായ സമ്മര്‍ദമൊന്നുമില്ലെന്ന് പോലീസ് പറയുന്നു. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു മനോജ്. സി.ഐ, എസ്.ഐ എന്നിവരാരും തന്നെ സ്​റ്റേഷനിലുണ്ടായിരുന്നില്ല. റൈറ്ററും പാറാവുകാരനും മാത്രമായിരുന്നു സ്​റ്റേഷനിലെന്നാണ് ഓഫീസ് ഭാഷ്യം.

കടബാധ്യതയോ മറ്റ് കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും പറയുന്നു. സ്​റ്റേഷനുള്ളില്‍ തന്നെ മനോജ് ജീവനൊടുക്കാന്‍ കാരണം സ്​റ്റേഷനള്ളില്‍ നിന്നുതന്നെയുള്ള സമ്മര്‍ദം തന്നെയാണെന്നാണ് അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായം.

പുലര്‍ച്ചെ സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയ ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്ന ഭാര്യക്കും ബന്ധുക്കള്‍ക്കും മനോജിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന അഭിപ്രായം തന്നെയാണുള്ളത്. പോസ്​റ്റ്​മോര്‍ട്ടവും കോവിഡ് ടെസ്​റ്റും കഴിഞ്ഞ് മനോജിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി എട്ടോടെ പാളയംകുന്നിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...