രാമനാട്ടുകര അപകടത്തില്‍ മരിച്ച കാര്‍ യാത്രികര്‍ വിവിധ കേസുകളിലെ പ്രതികളെന്ന് പോലീസ് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇന്ന് പുലര്‍ച്ചെ നാലരയോടെ രാമനാട്ടുകര പുളിഞ്ചോടിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കാര്‍ യാത്രികര്‍ വിവിധ കേസുകളിലെ പ്രതികളെന്ന് പോലീസ് കണ്ടെത്തല്‍. യാത്രാ സംഘം സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന.

സ്വര്‍ണക്കടത്തിനായി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇടനിലക്കാരുടെ  പ്രവര്‍ത്തനം. 15 വണ്ടികള്‍ അടങ്ങിയ സംഘമാണ് ഗ്രൂപ്പിലുള്ളത്. അപകടം നടന്ന സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഈ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്.

അഞ്ചു പേരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ എല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് വ്യക്തമാക്കി. എസ്‌കോര്‍ട്ട് പോയ സംഘമാണ് അപകടത്തില്‍ മരിച്ചത്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്ന ഇവരെ പാര്‍ട്ടിയില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിന് എതിരെയും ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാവരുടെയും വീടുകളുള്ളത്.

ഇവരുടെ യാത്രയെപ്പറ്റി വീട്ടുകാര്‍ക്കും വിവരമില്ല. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ചരല്‍ ഫൈസല്‍ എന്നയാളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുകയാണ്. അതേസമയം കേസില്‍ ദുരൂഹതയുണ്ടെന്ന് രാമനാട്ടുകര പോലീസും ഉറപ്പിച്ച്‌ പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...