വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഇരുട്ടിൽ തപ്പി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഇരുട്ടിൽ തപ്പി പൊലീസ്. വ്യാജ ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ലെന്ന് പോലീസ് പറയുന്നു. ഇ-മെയിൽ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബിൽ നിന്നാണ്. പോലീസിനെ വട്ടം ചുറ്റിക്കുന്നത് സൈബർ സൈക്കോ ആണെന്നാണ് സംശയം. ഇ മെയിൽ സംബന്ധിച്ച് വിവരങ്ങൾ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പോലീസ് ആവശ്യപ്പെട്ടു. വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണ് ഇതുവരെ എടുത്തത്. വ്യാജ ഇ മെയിൽ ബോംബ് ഭീഷണിയിൽ നട്ടംതിരിയുകയാണ് കേരളാ പോലീസ്. വ്യാജ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ കഴിയുന്നില്ല എന്നാണ് ഏറ്റവും വലിയ പ്രതിസന്ധി. ഏറ്റവും കൂടുതൽ സന്ദേശമെത്തിയത് തിരുവനന്തപുരത്താണ്.

വ്യാജ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളെടുത്തുവെങ്കിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടില്ല. ഇ-മെയിൽ ഉണ്ടാക്കിയത് ഡാർക്ക് വെബ് ഉപയോഗിച്ചാണ്. ഹോട്ട്മെയിലിൽ മെയിൽ വിലാസമുണ്ടാക്കിയത് ഡാർക്ക് വെബിൽ നിന്നാണ്. വ്യാജ ഭീഷണി സന്ദേശം അയച്ച് പോലീസിനെ വട്ടം ചുറ്റിക്കുന്ന ‘സൈബർസൈക്കോ’ ആണോ എന്നാണ് പോലീസ് സംശയിക്കുന്നത്. തിരുവനന്തപുരം കളക്ടറുടെ പേരിലും വ്യാജ മെയിൽ ഭീഷണി സന്ദേശം അയച്ചതിന് പിന്നാലെയാണ് മാപ്പപേക്ഷ മെയിൽ അയച്ചത്. കളക്ടറുടെ പേരിൽ മെയിലുണ്ടാക്കി കളക്ടർക്ക് തന്നെ മെയിൽ അയച്ചു. ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറണമെന്ന് മൈക്രോസോഫ്റ്റിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...