താമരശ്ശേരി ചുരത്തില്‍ നാളെ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക് ; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തില്‍ പലപ്പോഴായി ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ മുന്‍കരുതല്‍ നടപടി. താമരശ്ശേരി ചുരത്തിൽ നാളെ വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങൾ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. വാഹനങ്ങൾ ചുരത്തിൽ പാർക്കു ചെയ്യാനും അനുവദിക്കില്ല.

ചുരത്തിലെ കടകൾ നാളെ വൈകിട്ട് 7 മണിക്ക് അടയ്ക്കാനും താമരശ്ശേരി പോലീസ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. വാഹനത്തില്‍നിന്നിറങ്ങി ചുരത്തില്‍നിന്നും ഫോട്ടോ എടുക്കാനും അനുവദിക്കില്ല. ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാനും വാഹനതിരക്ക് നിയന്ത്രിക്കാനും നാളെ വൈകിട്ട് മുതല്‍ ചുരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും ഹൈവേ പട്രൊളിങ് ശക്തമാക്കുമെന്നും താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....