അഞ്ചാലുംമൂട് : അച്ഛനെയും മുത്തച്ഛെനയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ തെക്കേചേരി വന്മള കുന്നത്ത് മേലതില്‍ വീട്ടില്‍ ജയപ്രകാശ് (25) ആണ് പിടിയിലായത്. 23ന് രാത്രി 10 ന് മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വീടും വസ്തുവും സ്വന്തം പേരില്‍ എഴുതി കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ബഹളം വെച്ചത് പിതാവ് ജയകുമാര്‍ ചോദ്യം ചെയ്തതിന് വെട്ടുകയായിരുന്നു. തലയിലും ഇടത് കൈത്തണ്ടയിലും വെട്ടേറ്റു. തടയാന്‍ എത്തിയ മുത്തച്ഛനെയും ആക്രമിച്ചു. തുടര്‍ന്ന് വീട്ടിലെ ഉപകരണങ്ങളും നശിച്ചു. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്റെ നിര്‍ദേശപ്രകാരം അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സി ദേവരാജന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, സിറാജുദ്ദീന്, ലഗേഷ് കുമാര്‍, സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അച്ഛനെയും മുത്തച്ഛെനയും ആക്രമിച്ച യുവാവ് പോലീസ് പിടിയില്‍
RECENT NEWS
Advertisment