തലശ്ശേരി കോടതിക്കെതിരെ ബോംബ് ഭീഷണി : അഭിഭാഷകയുടെ തലതെറിപ്പിക്കുമെന്ന മുന്നറിയിപ്പുമായി പോസ്റ്റർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മാവോയിസ് കേസുകള്‍ പരിഗണിക്കുന്ന തലശ്ശേരി കോടതി കെട്ടിട സമുച്ചയം ബോംബുവച്ചു തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. തലശ്ശേരി കോടതി കെട്ടിടം ബോംബ് വച്ച് തകര്‍ക്കുമെന്നും തന്റെ മെക്കിട്ട് കേറുന്ന വനിതാ വക്കീലിന്റെ തല തെറിപ്പിക്കുമെന്നുമാണ്‌ പോസ്റ്റര്‍ ഭീഷണിയിലുള്ളത്. വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിക്ക് ശേഷമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരില്‍ കടലാസില്‍ എഴുതി പതിച്ച ഭീഷണി പോസ്റ്റര്‍ കാണപ്പെട്ടത്.

വിവരമറിഞ്ഞ് തലശ്ശേരി പോലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. കടലാസില്‍ പേന ഉപയോഗിച്ച് എഴുതിയ വരികളില്‍ കോടതിയെയും ഭരണകൂടത്തെയും അഭിഭാഷകയെയും മോശം ഭാഷയിലാണ് വിമര്‍ശിക്കുന്നത്. കുടുംബകോടതിയിലെ ഒരു വ്യവഹാരവുമായി ബന്ധപ്പെട്ട് കക്ഷിയും അഭിഭാഷകയുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ഭീഷണി പോസ്റ്ററെന്നും അനുമാനിക്കുന്നു. മാവോയിസ്റ്റ് അനുകൂല സംഘടനയായ പോരാട്ടത്തിന്റെ പേരിലാണ് പോസ്റ്ററെങ്കിലും മാവോവാദി സംഘടനകളുമായി പോസ്റ്ററ്റിന് ബന്ധമുണ്ടെന്നുള്ള സൂചനകളൊന്നും കണ്ടെത്താനായിട്ടില്ല.

തലശ്ശേരി കോടതി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണമാരംഭിച്ചു. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലന്‍മാരെ ലക്ഷ്യമിട്ടാണ് ഭീഷണി കത്തെഴുതിയതെന്നാണ് പോലീസ് നിഗമനം. അതുകൊണ്ടു തന്നെ കോടതി പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രത്യേക അന്വേഷണസംഘത്തെ നയിക്കുന്ന തലശ്ശേരി ഡിവൈഎസ്‍പി പ്രിന്‍സ് എബ്രഹാം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...