ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പേരൂർ : ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ മന്നാമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സലിം മകൻ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടിൽ ഹനിഫാ മകൻ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂർ ബിവറേജ് ഷോപ്പിന് സമീപം വെച്ച് പേരൂർ സ്വദേശിയായ യുവാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ സിയാദിന് ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരു അടിപിടി കേസും സലീമിന് കുറവിലങ്ങാട് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി പി ജോയ്, സുഭാഷ് വാസു, സെയ്ഫുദ്ദീൻ, പ്രവീൺപി.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി ; ആഗസ്‌റ് 3 മുതൽ 7 വരെ മഴ

0
തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ 2026 ആഗസ്‌റ്...

സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് പി രാജീവ്

0
കൊച്ചി: സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ്...

പന്തളം കടയ്ക്കാട് വീടുകളില്‍ വെള്ളം കയറി തുടങ്ങി : പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നു

0
പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....