Saturday, May 18, 2024 11:08 am

റാന്നി  ബാറില്‍ തമ്മിലടിക്കിടെ യുവാവിന്‍റെ ചുണ്ട് കടിച്ചുമുറിച്ചെടുത്ത രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി  ബാറിലെ തമ്മിലടിക്കിടെ യുവാവിന്‍റെ ചുണ്ട് കടിച്ചുമുറിച്ചെടുത്ത രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് വിജയന്റെ (32) ചുണ്ടിന്റെ വലതു ഭാഗമാണ് കടിച്ചു പറിച്ചത്. ആക്രമണം നടത്തിയ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.45 ന് ഇട്ടിയപ്പാറയിലുള്ള റാന്നി ഗേറ്റ് ബാർ ഹോട്ടലിന്‍റെ ലോക്കൽ കൗണ്ടറിലാണ് സംഭവം. സുഹൃത്ത് രോഹനുമൊന്നിച്ച് മദ്യപിക്കാൻ എത്തിയതായിരുന്നു വിശാഖ്. ഈ സമയം അവിടെ മദ്യപിച്ചു കൊണ്ടു നിൽക്കുകയായിരുന്നു വിഷ്ണുവും ജേക്കബും.

വിശാഖിനെ കണ്ടപ്പോൾ നിന്നെ ഞാൻ നോക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് പറഞ്ഞു കൊണ്ട് വിഷ്ണു ജേക്കബിനെ പിടിച്ചു തള്ളി. ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും വിശാഖിന്‍റെ ശരീരത്തിൽ വന്ന് തട്ടുകയും ചെയ്തു. ഇവരെ തള്ളിമാറ്റാൻ വിശാഖ് ശ്രമിച്ചു. അപ്പോൾ വിഷ്ണുവും ജേക്കബും ചേർന്ന് വിശാഖിനെ ബാറിന് പിന്നിലെ പാർക്കിങ് ഏരിയായിലേക്ക് തള്ളിക്കൊണ്ട് പോവുകയും ജേക്കബ് അവിടെ കിടന്ന വടിയെടുത്ത് അടിക്കുകയും ചെയ്തു. വിഷ്ണുവാകട്ടെ വിശാഖിനെ മുഖത്ത് അമർത്തിപ്പിടിച്ച് ശ്വാസം പുറത്തു പോകാത്ത വിധം മൂക്കു പൊത്തിപ്പിടിച്ച് ചുണ്ടിന്റെ വലതു ഭാഗം കടിച്ചു പറിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന പോലീസ് സംഘമാണ് വിശാഖിനെ ഇവരുടെ പിടിയിൽ നിന്നും രക്ഷിച്ച് റാന്നി മാർത്തോമ്മ ആശുപത്രിയിലാക്കിയത്. തുടർന്ന് ഇവിടെ നിന്ന് തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപപത്രിയിലേക്ക് മാറ്റി. വിശാഖിന്റെ പറിഞ്ഞു തൂങ്ങിയ ചുണ്ട് ഇവിടെ തുന്നിച്ചേർത്തു. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

0
ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോ​ഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോ​ഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും....

മുക്കത്ത് നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം ; യുവാവ് മരിച്ചു

0
മുക്കം: കോഴിക്കോട് മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം....

സോളാർ ഒത്തുതീർപ്പ് : ‘ടിപി കേസും സോളാറും തമ്മിൽ ബന്ധമില്ല ; എല്ലാ ചർച്ചയും...

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെയുള്ള എൽഡിഎഫിന്റെ സോളാർ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന...

വ്യവസായിയെ ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പൊതു പ്രവർത്തകനായ ബോസ്‌കോ കളമശ്ശേരിയെ പോലീസ്...

0
തൃശൂർ : വ്യവസായിയെ ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പൊതു...