കറുകച്ചാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കറുകച്ചാൽ : കറുകച്ചാലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ഉമ്പിടി ഭാഗത്ത് മംഗലത്തുപുതുപ്പറമ്പിൽ വീട്ടിൽ വിജയൻ മകൻ വിഷ്ണു വിജയൻ (24), കറുകച്ചാൽ ഉമ്പിടി ഭാഗത്ത് ഉള്ളാട്ട് വീട്ടിൽ ഫിലിപ്പ് മകൻ സെബാസ്റ്റ്യൻ ഫിലിപ്പ് (44) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി 9:15 മണിയോടുകൂടി ഉമ്പിടി കോളനിക്ക് സമീപമുള്ള റബർ തോട്ടത്തിൽ വെച്ച് ബിനു എന്ന യുവാവിനെ കല്ലുകൊണ്ട് ഇടിക്കുകയും കയ്യിൽ കരുതിയിരുന്ന വാളുകൊണ്ട് വെട്ടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ.എച്ച്.ഓ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളായ വിഷ്ണുവിനും സെബാസ്റ്റ്യനും ബിനുവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഇരുവരും ചേർന്ന് ബിനുവിനെ ആക്രമിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

CRIME SCENE

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു ; നാല് സ്ത്രീകളടക്കം ആറ് പേർ...

0
തൃശൂർ: തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷക്കാരനായ ധൻപതി നായിക് (27) എന്നയാളാണ്...

എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം ; പുതിയ ഡിജിസിഎ നിർദ്ദേശം

0
ദില്ലി: വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി....

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

0
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ...