വാഹന യാത്ര സുരക്ഷിതമാക്കാൻ സ്ഥിരം അപകട മേഖലകളിൽ പ്രതിബിംബ സ്തൂപക്കുറ്റികൾ സ്ഥാപിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല തീർഥാടക തിരക്കിൽ വാഹന യാത്ര സുരക്ഷിതമാക്കാൻ സ്ഥിരം അപകട മേഖലകളിൽ പ്രതിബിംബ സ്തൂപക്കുറ്റികൾ സ്ഥാപിച്ച് പോലീസ്. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട്, ബ്ലോക്കുപടി, ചെത്തോങ്കര എന്നിവിടങ്ങളിലാണ് കുറ്റികൾ സ്ഥാപിച്ചത്. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷം ഉതിമൂട് ജം‌ഗ്ഷൻ, ബ്ലോക്കുപടി, ചെത്തോങ്കര എന്നിവിടങ്ങളിൽ അപകടങ്ങൾ വർധിച്ചിരിക്കുകയാണ്. റോഡ് സുരക്ഷാ അതോറിറ്റി വിദഗ്ധരും ഇവ അപകട മേഖലകളാണെന്നു കണ്ടെത്തിയിരുന്നു. സുരക്ഷയ്ക്ക് ഏർപ്പെടുത്തേണ്ട നിർദേശങ്ങളും അവർ കെഎസ്ടിപിക്കും പോലീസിനും മോട്ടർ വാഹന വകുപ്പിനും നൽകിയിരുന്നു. ഇതേ തുടർന്നാണ് ശബരിമല തിരക്ക് കണക്കിലെടുത്ത് പോലീസ് കുറ്റികൾ നാട്ടിയത്. ഉതിമൂട്ടിൽ പേരൂച്ചാൽ–കുമ്പളാംപൊയ്ക റോഡിന്റെ ഇരുവശങ്ങളിലായി പുനലൂർ–മൂവാറ്റുപുഴ പാതയിൽ 9 കുറ്റികൾ നാട്ടിയിട്ടുണ്ട്. ചെത്തോങ്കര പാലത്തിന്റെ ഇരുകരകളിലായി സമീപന റോഡിൽ 4 കുറ്റികളാണു വെച്ചത്. അപകട മേഖലകളായ മന്ദിരം ജംഗ്ഷൻ, മാമുക്ക് എന്നിവിടങ്ങളിലും പ്രതിബിംബ സ്തൂപക്കുറ്റികൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...